I am happy to reblog this beautiful Malayalam post from my talented friend


കിഴക്കുവെള്ളകീറിയ സൂര്യന്റെവെയിൽ കുത്തേറ്റ് എന്റെ കണ്ണുകളിൽ പുളിപ്പ് പുതപ്പിനടിയിൽ നഗ്നമായെന്റെ മുലകളിലൂടെ എന്നെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു കൈ.അവന്റെ കൈ.പുതപ്പിനിടയിലൂടെ സൂര്യന്റെ നരച്ചുവിളറിയ വെള്ളിവെളിച്ചം…അവന്റെ ചുരുണ്ട മുടിയിഴകളിൽ വിരലുകൾ കൊണ്ട് ഞാൻ തീർത്ത കെട്ടുകൾ..ഒരു കുഞ്ഞിനെപോലെൻ മുലകളിൽ ആർദ്രമായ് കൈ ചേർന്നുറങ്ങുന്ന എന്റെ പ്രിയപ്പെട്ടവനേ നീയെനിക്കാരാണ് ?? നാളെകളെ കുറിച്ചു ഒരു ആശങ്കകളുമില്ലാതെ ഇന്നലെകളിലും ഇന്നിലും മാത്രം ജീവൻ നിലനിർത്തികൊണ്ട് എങ്ങിനെ നിനക്കെന്നെ ഇങ്ങനെ അറ്റമില്ലാതെ പ്രണയിക്കാനാകുന്നു.ഓരുശ്വാസോച്ഛാസത്തിന്റെ അകലത്തിൽ മാത്രം എന്നിൽ ഉറങ്ങിക്കിടക്കുന്ന എന്റെയാ നിശബ്ദതയുടെ താഴ് വരയെ ഞാൻ കണ്ണെടുക്കാതെ നോക്കികിടന്നു.അതിശയത്തോടെയുള്ള നോട്ടം,അസൂയാവഹമായ നോട്ടം,പ്രണയത്തോടെയുള്ള നോട്ടം,നിർവികാരതയോടെയുള്ള നോട്ടം,.
.ഇന്നെലെകൾ എണ്ണപെട്ടവയായിരുന്നു.. ഇന്നൊരു അസ്തമയത്തോടെ അതൊടുങ്ങുന്നു, അകലെ ചക്രവാളങ്ങൾ അതിനുവേണ്ടി മറ കൂട്ടുന്നതെനിക്ക് കാണാം.. കഴുമരമേറ്റാൻ വിധിക്കപെട്ടവന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതമൊരുക്കുന്ന ചില അപ്രതീക്ഷിത രാപ്പകലുകൾ..അതിലൊളിപ്പിക്കുന്ന ചില അവിസ്മരണീയാനന്ദ നിമിഷങ്ങൾ.പിന്നെയും പിന്നെയും അതവരെ ജീവിതത്തെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു…ഇന്നാരെക്കാളും ആ പ്രേരണയുടെ പിടച്ചിലറിയുന്നവരാണ് ഞാൻ…എല്ലാമറിഞ്ഞിട്ടും നീ കാണിക്കുന്ന ഈ ദയ അത് മരണത്തിലേക്ക് കൈപിടിച്ചു നടത്തുന്ന ആരാച്ചാരുടെ നിസ്സഹായത പോലെ.കുരുക്കിൽ അയാൾ പുരട്ടുന്ന പന്നി കൊഴുപ്പിന്റെ മൃദ്യുലത പോലെ,ചോര തരിപൊടിയാതെ തൽക്ഷണം കശേരുക്കൾ പൊട്ടി മരണം കൊതിക്കുന്ന അയാളുടെ മനസു പോലെ.പകരം ഞാനൊരു നീര്മാതളപ്പൂവാകാം.ചെറുകാറ്റിൽ നീർമാതളത്തിന്റെ പൂവുപോൽ സംസ്മൃതിയുടെ വെള്ളിഞരമ്പു പൊട്ടി ഞാൻ ഞെട്ടറ്റുവീണേക്കാം.അവിടെയും നിന്റെ നിസഹായത നിന്നെനോക്കി പല്ലിളിക്കും സഖേ..മരണം കൊണ്ട് പോലും ഒന്നും സ്വന്തമാക്കാൻ കഴിയാത്ത ആരാച്ചാരുടെ നിസഹായത,പുതലിച്ചു തേഞ്ഞുതുടങ്ങിയ കഴുമരത്തിന്റെ ഒറ്റപ്പെടലിന്റെ ഏകാന്തത…ഞാനെഴുന്നേറ്റു നടന്നു..ഷവറിനു ചുവട്ടിൽ ചെന്നെല്ലാം മറന്നു നിന്നു..സന്തോഷങ്ങളും…
View original post 2,714 more words
👌👌👌
LikeLiked by 1 person
Nice read.. Remembering Lola.
LikeLiked by 1 person
How wonderful. Indra is a talented writer
LikeLike